നേരത്തേ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി ചികിത്സയും ഐസലൊഷനും അവസാനിപ്പിച്ചു
അബുദാബി : രാജ്യത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം. രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ അഞ്ചു പേര്‍ക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്.
നേരത്തെ എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് അസുഖം ഭേദമായി.
കോവിഡിന് പിന്നാലെയാണ് സാംക്രമിക രോഗമായ മങ്കിപോക്‌സ് യുഎഇയില്‍ സ്ഥിരീകരിച്ചത്.
പശ്ചിമാഫ്രിക്കയില്‍ നിന്നും എത്തിയ യുവതിക്കാണ് ആദ്യമായി മങ്കിപോക്‌സ് സ്ഥിരികരിച്ചത്. പിന്നീട് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുള്‍പ്പടെ ഏഴോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
മങ്കിപോക്‌സ് പകര്‍ച്ചവ്യാധിയായതിനാല്‍ പനി തലവേദന, പുറം വേദന, പേശി വേദന എന്നീ രോഗ ലക്ഷണങ്ങളും ഒപ്പം തൊലിപ്പുറത്ത് ചൊറിഞ്ഞ് തടിക്കുക പോലുള്ള ലക്ഷണങ്ങളും കണ്ടാല്‍ ഉടന്‍ സാംപിള്‍ പരിശോധനയ്ക്ക് അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തണം.
രോഗികളുടെ ശരീരത്തില്‍ തൊലിപ്പുറത്ത് ചൊറിഞ്ഞ് പൊട്ടുന്ന വ്രണത്തില്‍ നിന്നാണ് സ്രവം പരിശോധനയ്ക്കായി എടുക്കുക.











