യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാൻ മറന്നാൽ പിഴ.

mohre-requires-unemployment-insurance-to-be-renewed-annually-1

അബുദാബി : യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. പുതുക്കാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. ഇൻഷുറൻസിൽ ചേർന്ന് 12 മാസം പൂർത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാൻ അപേക്ഷ നൽകണം. ഒരു മാസത്തെ ഗ്രേസ് പിരീയഡിനകം പുതുക്കിയില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. തൊഴിൽ നഷ്ട ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതുക്കാത്തതിനാണ് പിഴ.
ഇത് അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കൂ. പിഴ ചുമത്തിയ ശേഷം പുതുക്കുന്നവർ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്നും നിർദേശമുണ്ട്. 2023ൽ നിർബന്ധമാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ ചേരാത്തവരിൽനിന്ന് 400 ദിർഹം വീതം പിഴ ഈടാക്കും.
തൊഴിൽനഷ്ട ഇൻഷുറൻസ് എടുക്കാത്തതിന് പിഴ അടച്ചാലേ വീസയും ലേബർ കാർഡും പുതുക്കാനാകൂ. വ്യക്തിഗത ഇൻഷുറൻസ് ആയതിനാൽ പിഴയും വ്യക്തി തന്നെ അടയ്ക്കണം. വർഷത്തിൽ 60 ദിർഹം ലാഭിക്കാനായി ഇൻഷുറൻസ് എടുക്കാതിരുന്നവർക്കും പുതുക്കാൻ മറന്നവർക്കും 7 ഇരട്ടി തുകയാണ് പിഴയായി നൽകേണ്ടിവരിക. 7 വർഷത്തെ പ്രീമിയം തുകയ്ക്ക് തുല്യമായ സംഖ്യ ഒരു തവണ പിഴ അടയ്ക്കാൻ നൽകേണ്ടിവരും.വലിയ കമ്പനിയിലെ ജീവനക്കാർക്കുവേണ്ടി എച്ച്ആർ വിഭാഗം തൊഴിൽനഷ്ട ഇൻഷുറൻസ് എടുത്തുനൽകിയിരുന്നു. എന്നാൽ യഥാസമയം പുതുക്കുന്നത് കമ്പനിയും ജീവനക്കാരും മറനനനാൽ ഒട്ടേറെ പേർക്ക് പിഴ അടയ്ക്കേണ്ടിവന്നിരുന്നു.
∙ തൊഴിൽനഷ്ട ഇൻഷുറൻസ് എന്നാൽ
തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 3 മാസത്തേക്കു പരിരക്ഷ നൽകുന്നതാണ് പദ്ധതി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുവരുന്ന 18 വയസ്സിനു മുകളിലുള്ളവരെല്ലാം ഈ ഇൻഷുറൻസ് എടുക്കണം.
∙ 2 തരം സ്കീമുകൾ
ശമ്പളം 16,000 ദിർഹത്തിൽ കുറവാണെങ്കിൽ മാസത്തിൽ 5 ദിർഹവും കൂടുതലാണെങ്കിൽ 10 ദിർഹവും ആണ് പ്രീമിയം. ആദ്യ വിഭാഗക്കാർക്ക് മാസത്തിൽ പരമാവധി 10,000 ദിർഹവും രണ്ടാം വിഭാഗക്കാർക്ക് 20,000 ദിർഹവും ലഭിക്കും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60% വീതം പരമാവധി 3 മാസത്തേക്കു നൽകും. സ്വന്തം കാരണത്താലല്ലാതെ ജോലി നഷ്ടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല.
∙ ഇൻഷുറൻസ് പുതുക്കാൻ 
ഇൻഷുറൻസ് കമ്പനി വെബ്സൈറ്റിൽ (https://www.iloe.ae/) പ്രവേശിച്ച് സബ്സ്ക്രൈബ്/റിന്യു എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താണ് പുതുക്കേണ്ടത്. ഏതു മേഖലയിലാണോ ജോലി (സർക്കാർ, സ്വകാര്യ മേഖല, ഫ്രീസോൺ) എന്നു സിലക്ട് ചെയ്ത് കൺഫേം ചെയ്യുന്നതോടെ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് എമിറേറ്റ്സ് ഐഡിയും മൊബൈൽ നമ്പറും ജനന തീയതിയും നൽകി പോളിസി പുതുക്കാം. പ്രീമിയം തുകയും ഓൺലൈൻ വഴി അടയ്ക്കാം. ഫ്രീസോൺ ജീവനക്കാർ അദർ എന്ന മൂന്നാമത്തെ ഓപ്ഷനിൽ ക്ലിക് ചെയ്ത് നടപടി പൂർത്തിയാക്കണം.

Also read:  മുട്ടില്‍ മരംമുറി കൊള്ള ; റവന്യൂവകുപ്പ് പ്രതിക്കൂട്ടിലല്ല, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു : മന്ത്രി

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES