‘ഡിജിറ്റല്‍ അറ്റ് ദ് ഫോര്‍, ഹ്യൂമന്‍ അറ്റ് ദ് കോര്‍’ എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ഫെബ്രുവരി 12ന് ഇന്ത്യയില്‍ തുട ക്കമാകുമെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനി വാസന്‍
ദുബൈ : ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് യുഎഇയില്‍ വിജയക രമായ പ്രവര്‍ത്തനം 15 വര്‍ഷം പിന്നിട്ടു. ആഘോഷങ്ങളുടെ ഭാഗമാ യി ഇടപാടുകാരെ നേരിട്ട് കാണാനും ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാനും ജീവനക്കാര്‍ക്കൊപ്പം വാര്‍ഷികം ആഘോഷിക്കാനും ബാങ്കിന്റെ മാനേ ജിങ് ഡയറക്ടറും സിഇഒ യുമായ ശ്യാം ശ്രീനിവാസന്‍ യുഎഇ സന്ദര്‍ശിച്ചു.
ഫെഡറല്‍ ബാങ്കിനെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും മിഡില്‍ ഈസ്റ്റ് മേഖലയില്‍ കൂടുത ല്‍ കരുത്തുറ്റതാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം യുഎഇയിലെ സഹിഷ്ണുതാകാര്യ മ ന്ത്രി നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ദുബയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വെങ്കടരാമന്‍ അനന്ത നാഗേശ്വരന്‍ വിഡിയോ സ ന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു.
ഒന്നര പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിനിടെ ഫെഡറല്‍ ബാങ്ക് ഒട്ടേറെ നാഴികക്കല്ലുകള്‍ പിന്നിടുക യും യുഎഇയുടെ വളര്‍ച്ചയിലും വികസനത്തിലും കാര്യമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ രംഗത്ത് മുന്നിട്ടു നില്‍ക്കുമ്പോഴും മാനുഷിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബാങ്കിങ് സേവനങ്ങളാ ണ് ഫെഡറല്‍ ബാങ്കിനെ സവിശേഷമാക്കുന്നത്. ‘ഡിജിറ്റല്‍ അറ്റ് ദ് ഫോര്‍, ഹ്യൂമന്‍ അറ്റ് ദ് കോര്‍’ എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ഫെബ്രുവരി 12ന് ഇന്ത്യയില്‍ തുടക്കമാ കും.
വിജയകരമായ 15 വര്‍ഷങ്ങള്‍ ബാങ്കിനു സമ്മാനിച്ചതില്‍ പങ്കാളികള്‍, ഇടപാടുകാര്‍, ജീവനക്കാര്‍ തുടങ്ങി എല്ലാവരോടും കടപ്പാടുണ്ടെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ‘നേട്ടങ്ങളില്‍ അഭിമാനവും സന്തോഷവുമു ണ്ട്. പങ്കാളികളില്‍ നിന്നും ഇടപാടുകാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദിയുണ്ട്. ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് തുടര്‍ന്നും മുന്‍ഗണന. ലോകമൊട്ടാകെയുള്ള ഇടപാ ടുകാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.