മാര്‍ച്ച് ഏഴിനു ശേഷം പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 319 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 124,534 ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് 319 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. 344 പേരുടെ രോഗം ഭേദമായതായും യുഎഇ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
2020 ല്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതുവരെ 9,02803 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 8,86,472 പേര്‍ക്ക് രോഗം ഭേദമായി.
അതേസമയം, മാര്‍ച്ച് ഏഴിനു ശേഷം കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 2,302 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് പ്രതിരോധത്തിനായി 160 മില്യണ്‍ വാക്‌സിനുകള്‍ നല്‍കി. കോവിഡ് ടെസ്റ്റുകള്‍ വ്യാപകമായി നടത്തുന്നതാണ് രോഗം നേരത്തെ കണ്ടുപിടിക്കാനും രോഗികളാകുന്നവരെ ക്വാറന്റൈനിലാക്കാനും സാധിക്കുന്നത്. ഇതു മൂലം രോഗം പടര്‍ന്നു പിടിക്കുന്നത് തടയാനാകുന്നു.
വ്യാപകമായി നടത്തുന്ന പ്രതിരോധ ക്യാംപെയിനും രോഗ പ്രതിരോധത്തിന് ശക്തി പകരുന്നു.











