കോവിഡ് ജാഗ്രത പാലിക്കണമെന്ന് യുഎഇ ആരോഗ്യ വകുപ്പ് അധികൃതര്‍ വേനലവധിക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി
ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1722 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1572 പേര്‍ രോഗമുക്തി നേടി. പുതിയതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തുടര്‍ച്ചയായ പതിനാറാം ദിവസവും ആയിരത്തിലേറെയാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. ജൂണ്‍ ഒമ്പതിനു ശേഷം ഇതുവരെ എല്ലാ ദിവസവും ആയിരത്തിനു മേല്‍ രോഗികള്‍ ഉണ്ടാകുന്നുണ്ട്.
ഇതോടെ യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9,38,759 ആയി. രോഗമുക്തി നേടിയവര്‍ 9,19,155. മരണം 2311. ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17,293 ആണ്.











