ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ പൊതുസ്ഥലത്ത് നിയന്ത്രണങ്ങളോടെ മാത്രമേ ആഘോഷങ്ങള്‍ അനുവദിക്കു
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1592 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1731 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഗുരുതര നിലയിലായിരുന്ന ഒരു രോഗി മരണമടഞ്ഞതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഒരു മാസമായി പുതിയ രോഗികളുടെ എണ്ണം ആയിരത്തിനു മീതേയാണ്.
ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം 2324 ആയി.