മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് ഏവരും പരിശ്രമിക്കുക എന്ന സന്ദേശവുമായി യോഗാ ദിനം
ദുബായ് : രാജ്യാന്തര യോഗാ ദിനത്തില്‍ നൂറുകണക്കിന് പേര്‍ യുഎഇയിലെ വിവിധ ഇടങ്ങളില്‍ ഒത്തുചേര്‍ന്നു.
അബുദാബിയിലും ദുബായിലും ഷാര്‍ജയിലും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു യോഗാദിനം.
യോഗാ ദിനം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷമായി മുടങ്ങിയിരുന്നു. ഇന്ത്യന്‍ എംബസിയുടേയും കോണ്‍സുലേറ്റിന്റേയും നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
പ്രവര്‍ത്തി ദിനമായിരുന്നതിനാല്‍ വൈകീട്ട് ഏഴു മണിയോടെയാണ് പരിപാടികള്‍ നടന്നത്.
അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന യോഗാ ദിനാചരണം യുഎഇ സാമൂഹിക വികസന-സഹിഷ്ണുത കാര്യ മന്ത്രി ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് അബുദാബിയില്‍ ചടങ്ങുകള്‍ നടന്നത്.
ഷാര്‍ജയിലും ദുബായിയിലും ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.