കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അബുദാബി : രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ലെങ്കിലും രോഗ പ്രതിരോധ കാര്യത്തില്‍ ഏവരും സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും മാനിക്കണമെന്ന് ആരോഗ്യ മന്ത്രാലം അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നു പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നൂറ്റിയമ്പതിന് മുകളിലാണ്.
തിങ്കളഴ്ച പുതിയതായി 383 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
379 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം9,07,824 ആണ്. രോഗം ഭേദമായവരുടെ എണ്ണം 8,91,455. ആകേ മരണം 2,305.
അതേസമയം, 14,064 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.