നാലു മാസത്തിനു ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,031 ആയി. 712 പേര്‍ രോഗമുക്തി നേടി.
അതേസമയം, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ, നാലു മാസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം ആയിരം കടക്കുന്നത്.
പ്രതിദിന കേസുകളുടെ എണ്ണം നൂറില്‍ താഴെയെത്തിയ ശേഷമാണ് ആയിരത്തിലേക്ക് ഇപ്പോള്‍ കടന്നിരിക്കുന്നത്.