വേനല്‍ക്കാലത്തിന്റെ വരവ് അറിയിച്ച് രാജ്യത്ത് പൊടിക്കാറ്റ് ശക്തിയായി വീശുന്നു. മഴയ്ക്കും സാധ്യത
ദുബായ് : ശൈത്യവും വസന്തവും പിന്നിട്ട് ഗ്രീഷ്മത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായി രാജ്യത്ത് പലയിടങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശുന്നു.
#أمطار_الخير #استمطار #تلقيح_السحب #المركز_الوطني_للأرصاد#Rain #Cloud_Seeding #NCM pic.twitter.com/dbLboJa9N7
— المركز الوطني للأرصاد (@NCMS_media) April 26, 2022
കാലാവസ്ഥ മാറുന്നതിന്റെ മുന്നോടിയായി ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച മുതല്‍ വെള്ളിവരെ രാജ്യത്ത് വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുഎഇയുടെ പടിഞ്ഞാറന്‍ തീരത്തും തെക്കന്‍ എമിറേറ്റുകളിലുമാണ് മഴ ഉണ്ടാകുക.
കാറ്റു വീശുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ താപ നില താഴുമെങ്കിലും അടുത്ത ശനിയാഴ്ചയോടെ വേനല്‍ക്കാലം ശക്തി പ്രാപിക്കും. അന്തരീക്ഷ താപനില ശരാശരി നാല്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തും.











