എറണാകുളം-പാറ്റ്ന, തിരുവനന്തപുരം-സില്‍ചാര്‍ ഉള്‍പ്പെടെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്
ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറാനി രിക്കെ ശക്തമായും കാറ്റും മഴയും കണക്കിലെടുത്ത് കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. എറണാകുളം-പാറ്റ്ന, തിരുവനന്തപുരം-സില്‍ചാര്‍ ഉള്‍പ്പെടെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈസ്റ്റേണ്‍ റെയില്‍വെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതായും മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ ഒഡീഷയിലെ പാരാദീപ്, പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപ് എന്നി വിടങ്ങ ളില്‍ മേയ് 26നു വൈകുന്നേരം വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ തീരത്ത് കനത്ത മഴയാണ്. </ു>
യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരളത്തില്‍ ഇന്ന് മുത ല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയു ണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി , കോട്ടയം , ആലപ്പുഴ , പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.











