സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇന്ത്യയിലെത്തിയ താമസ വിസക്കാര്‍ക്ക് പ്രവേശനം നല്‍കും. ഇക്കാര്യം വ്യക്തമാക്കി സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക് സര്‍ ക്കുലര്‍ അയച്ചു
റിയാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ യാത്രവിലക്ക് നീക്കി സൗദി അറേബ്യ. സൗദി അറേ ബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇന്ത്യയിലെത്തിയ താമസ വിസക്കാര്‍ക്ക് പ്രവേശ നം നല്‍കും. ഇക്കാര്യം വ്യക്തമാക്കി സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ഉടന്‍തന്നെ ഔദ്യഗിക പ്രഖ്യാപനമുണ്ടാകും.
രണ്ടു ഡോസ് വാക്‌സിനും സൗദി അറേബ്യയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക് 14 ദിവസം മറ്റൊരു രാജ്യ ത്ത് കഴിയേണ്ടതില്ലെന്നാണ് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. എല്ലാ എംബസി കള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കുല ര്‍ ലഭിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു.
സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ‘ഇമ്യൂണ്‍’ ആയിരി ക്കണമെന്നതാണ് നിബന്ധന. മറ്റു കോവി ഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെ ന്നും സര്‍ക്കുലറിലുണ്ട്. ഈ അനുമതി എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം വ്യക്തമാ ക്കിയിട്ടില്ല. എന്നാല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് എല്ലാ രാജ്യങ്ങളും സ്വന്തമായ തീരു മാനങ്ങളെടുക്കേണ്ടതുമുണ്ട്.
ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, യുഎഇ, ഈജിപ്ത്, ബ്രസീല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ലബനാന്‍, എത്യോപ്യ എന്നീ 13 രാജ്യങ്ങളില്‍ നിന്നാണ് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ടായിരുന്നത്. ഇവിടങ്ങളിലുള്ള പതിനായിര ക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ ഇളവ് അനുഗ്രഹമാവും. എന്നാല്‍ നാട്ടില്‍ നിന്നും വാക്‌സിന്‍ എടുത്തവര്‍ക്കും ഒരു ഡോസ് വാക്‌സിനെടുത്ത ശേഷം നാട്ടിലേക്ക് വന്നവര്‍ക്കും ഇപ്പോഴത്തെ നില യില്‍ മടങ്ങാനാവില്ല.


















