ജിദ്ദ : സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. ഒറ്റദിവസം കൊണ്ട് ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്തത് 1,61,189 യാത്രക്കാർ.ഈ മാസം ആറിനാണ് വിമാനത്താവളം വഴി ഇത്രയും യാത്രക്കാർ സഞ്ചരിച്ചത്. ആകെ യാത്രക്കാരില്‍ 79,994 പേര്‍ ജിദ്ദയിൽ വിമാനമിറങ്ങുകയും 81,195 പേര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുകയും ചെയ്തു. 817 വിമാന സര്‍വീസുകളാണ് ഈ ദിവസം ഓപ്പറേറ്റു ചെയ്തത്.അതായത് ഒരു മണിക്കൂറിൽ ശരാശരി 34 സര്‍വീസുകള്‍. 1,32,189 ബാഗേജുകളും കൈകാര്യം ചെയ്തു. ഈ റെക്കോര്‍ഡ് കൈവരിക്കുന്നതില്‍ സഹായിച്ച സര്‍ക്കാര്‍, സുരക്ഷാ വകുപ്പുകള്‍ക്കും വിവിധ വകുപ്പുകൾക്കും എയര്‍പോര്‍ട്ട്‌സ് കമ്പനി സിഇഒ എന്‍ജിനീയര്‍ മാസിന്‍ ജൗഹര്‍ നന്ദി പറഞ്ഞു.
