രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ വോട്ടും യശ്വന്ത് സിന്‍ഹക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളമായിരി ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് നിയ മസഭയില്‍ സ്വീകരണം ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപ തിരഞ്ഞെടുപ്പില്‍ കേരള ത്തിലെ മുഴുവന്‍ വോട്ടും യശ്വന്ത് സിന്‍ഹക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്ര പതി തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കേരളത്തിലെത്തിയ യശ്വന്ത് സിന്‍ഹ എല്‍ഡിഎഫ് എം എല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വര്‍ഗീയരാഷ്ട്രീയത്തിനെതിരെ മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടി ക്കുന്ന രാഷ്ട്രപതിയാണ് നമുക്ക് വേണ്ടത്. യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വം ഈ സാഹചര്യ ത്തില്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. അദ്ദേഹത്തിനു പിന്തുണ വാഗ്ദാനം ചെയ്യുകയും ഹാര്‍ ദ്ദമായ വിജയാശംസകള്‍ നേരുകയും ചെയ്തു.’-മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് യശ്വന്ത് സിന്‍ഹ കൂടിക്കാഴ്ചയില്‍ പറഞ്ഞു. സംഘര്‍ഷത്തിലൂടെയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഒരു വലിയ ദൗത്യത്തിന്റെ ഭാഗ മായാണ് താന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തി പരമായി ഏറെ ഇഷ്ടമുള്ള സംസ്ഥാനമാണ് കേരളം. ഇതിനാലാണ് പ്രചാരണം കേരളത്തില്‍ നിന്ന് തുടങ്ങുന്നതെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
സിന്‍ഹയ്ക്ക് നിയമസഭയില്‍ സ്വീകരണം
നല്‍കിയതിന്റെ ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി
യശ്വന്ത് സിന്‍ഹ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹത്തെ സ്വീക രിക്കാന്‍ ഭരണ മുന്നണിയിലെ നേതാക്കള്‍ എത്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാ കരന്‍ ആരോപിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെ രംഗത്തെത്തി. യശ്വന്ത് സി ന്‍ഹയെ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ഭരണകക്ഷി നേതാക്കളുടെ പ്രതിരോ ധം. ഇതിന് പിന്നാലെയാണ് സിന്‍ഹയ്ക്ക് നിയമസഭയില്‍ സ്വീകരണം നല്‍കിയതിന്റെ ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.











