മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായി. ഇതാദ്യമാ യാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്
യുഎഇ: സൂപ്പര്‍ താരങ്ങള്‍ക്ക് യുഎഇയുടെ ഗോല്‍ഡന്‍ വിസ. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായി. അടുത്ത ദിവസങ്ങളില്‍ ഇവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കും. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.
വിവിധ മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണ് പത്തുവര്‍ഷ ത്തേക്കുള്ള ഗോള്‍ഡന്‍ വിസ. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരുടെ പാസ്പോര്‍ട്ടില്‍ ഗോള്‍ഡന്‍ വിസപതിച്ച് നല്‍കും. നേരത്തെ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നി വര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.
സിനിമാതാരങ്ങളെ കൂടാതെ ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയ്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.