നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ മുന്‍ സി ഐ സുധീര്‍ കു മാറിനെ പ്രതി ക്കൂട്ടിലാക്കി എഫ്‌ഐആര്‍.സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെ ന്നും നീതി കിട്ടില്ലെന്ന മനോ വിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്
കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ മുന്‍ സിഐ സു ധീര്‍ കുമാറിനെ പ്രതിക്കൂട്ടിലാക്കി എഫ്‌ഐആര്‍.സുധീറിന്റെ പെരു മാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്.സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും നീതി കിട്ടി ല്ലെന്ന മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. സുധീ റിന്റെ പെരുമാറ്റത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന ഗുരുതരമായ പരാമര്‍ശമാണ് കുറ്റപത്രത്തില്‍ ഉള്ളത്.
പരാതി പരിഹരിക്കുന്നതിനാണ് മോഫിയയെയും ഭര്‍ത്താവ് സുഹൈലിനെയും പൊലീസ് സ്റ്റേഷനിലേ ക്ക് വിളിച്ചുവരുത്തിയത്.സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്ത ടിച്ചു. ഇതുകണ്ട സുധീര്‍ കയര്‍ത്തു സംസാരിച്ചു. ഒരിക്കലും സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവി ഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മോഫിയയുടെ ബന്ധുവി ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്റെ പേര് എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കു ന്നത്.
പരാതി പരിഹരിക്കാന്‍ സിഐ പൊലിസ് സ്റ്റേഷനിലേക്ക് ഈമാസം 22നാണ് വിളിച്ചു വരുത്തിയത്.ഇനി ഒരിക്കലും എസ്എച്ച്ഒയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് മോഫിയ തൂങ്ങിമരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ മോഫിയ പിന്നീട് ആത്മഹത്യ ചെയ്യു കയായിരുന്നു. ഭര്‍തൃ പീഡനത്തിന് പരാതി നല്‍കിയ തന്നെ സിഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് അധി ക്ഷേപിച്ചുവെന്ന് മോഫിയ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു. കേസില്‍ ആരോപണ വിധേയനാ യ സുധീറിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തു.
ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് മോഫിയയുടെ മാതാവ് ഫാരിസ പറഞ്ഞു. അതേസമയം,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഇ ന്ന് ഉച്ചയ്ക്ക് ശേഷം മോഫിയയുടെ വീട് സന്ദര്‍ശിക്കുന്നുണ്ട്. ആലുവയില്‍ മൊഫിയ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷ ണം തുടരുകയാണ്.
പ്രതി കളെ കസ്റ്റഡില്‍ വിട്ടുകിട്ടിയാല്‍ മാത്രമേ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകൂ. പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും.മോഫിയയുടെ മാതാപിതാക്കളുടെ മൊഴി കേസന്വേഷണത്തിന്റെ ആദ്യ ദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു. മോഫിയയുടെ മൊബൈല്‍ ഫോണും പ്രതി സുഹൈലിന്റെ മൊബൈല്‍ ഫോണും പരിശോധിച്ച് തെളിവ് ശേഖരിച്ച് വരികയാണ്. ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.











