നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേ ക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷന്‍ സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണി ക്കുന്നത്
കൊച്ചി:ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക ള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ആലുവ മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തള്ളി യിരുന്നു.
മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍,സുഹൈലിന്റെ മാതാപിതാക്കള്‍ എന്നിവരാണ് കേസിലെ പ്രതിക ള്‍. എന്നാല്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോ സിക്യൂഷന്‍ വാദം.പ്രതികള്‍ക്ക് ജാ മ്യം നല്‍കരുതെന്നും,കേസില്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും പ്രോസിക്യൂഷന്‍ കോട തി യില്‍ വാദിക്കും.കേസില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്നും പൊലീസിന്റെ മോശം പെരുമാറ്റം കാരണമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നുമാണ് പ്രതികളുടെ വാദം.