പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരില്‍ ഐ ജി ലക്ഷ്മണിന് സസ്പെന്‍ഷന്‍
കൊച്ചി:പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരില്‍ ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. ഐ ജി ലക്ഷ്മണി നെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഫയലി ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. ലക്ഷ്മണിന് എതിരായ അന്വേഷണ റിപ്പോ ര്‍ട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
മോന്‍സണ്‍ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ക ഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോന്‍സണിന്റെ മാനേജറുമാ യി ഐജി നിരന്തരം ആശയ വിനിമ യം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്. ഐ ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും മോന്‍സണുമായി ബന്ധമുണ്ടാ യിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു.
മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐ ജി ഇടനിലക്കാരന്‍ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോണ്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണ്‍ ആണ്. മോണ്‍സ ന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധ തി ഇട്ടെന്നും കണ്ടെത്തി.
നടപടിക്ക് ശിപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. മോന്‍സണ്‍ അറസ്റ്റിലായതറിഞ്ഞ് ഐ ജി ലക്ഷ്മണ നിരവധി തവണ മാനേജര്‍ ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ടി രുന്നു. ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.