ഐജി ജി ലക്ഷ്മണ, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. വഞ്ചനാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവര്‍ ക്കുമെതിരെയുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പൊലീസ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍. ഐജി ജി ല ക്ഷ്മണ, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഐ ജി ലക്ഷ്മണയെയും എ സ് സുരേന്ദ്രനേയും പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വഞ്ചനാക്കുറ്റമാണ് ഇ വര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവര്‍ക്കുമെതിരെയുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എറണാകുളം എ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
മോന്‍സനുമായി ബന്ധപ്പെട്ട് ലക്ഷ്മണയ്ക്കും സുരേന്ദ്രനുമെതിരെ മുമ്പുതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോന്‍സനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഐജി ലക്ഷ്മണ, ചേര്‍ത്തലയില്‍ മോന്‍സന്റെ വീട്ടില്‍ നടന്ന മകന്റെ വിവാഹ ചടങ്ങില്‍ അടക്കം പങ്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരു ന്നു. മോന്‍സന്റെ വീടിന് സമീ പം പ്രത്യേക പട്രോള്‍ സംഘത്തെ നിയോഗിച്ചെന്നും ഗേറ്റിന് മുന്നില്‍ ഒപ്പു വെക്കാനുള്ള ബുക്കുണ്ടെന്നും നേരത്തേ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് ഐ ജി ലക്ഷ്മണക്ക് നേര ത്തേ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു.
മോന്‍സന്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാക്കുറ്റം ചു മത്തി രണ്ടാം പ്രതിയാക്കിയിരുന്നു. മുന്‍ ഡിജിപി ലോക്നാഥ് ബെ ഹ്റ, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം എന്നിവര്‍ മോന്‍സന്റെ പുരാവസ്തുശേഖരം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരു ന്നു.