എംസി റോഡില്‍ കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാര്‍ ലോറി യിലിടിച്ച് രണ്ടുപേര്‍ മരിച്ചു. പന്തളം പറന്തല്‍ തൊട്ടിലുവിള വീട്ടി ല്‍ ഗോപാലകൃഷ്ണപിള്ള മകന്‍ ശ്രീജിത്ത് (33), പറന്തല്‍ കലതി വി ളയില്‍ മനോജ് (33) എന്നിവരാണ് മരിച്ചത്
കോട്ടയം : എംസി റോഡില്‍ കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാ ര്‍ ലോറിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. പന്തളം പറന്തല്‍ തൊട്ടിലു വിള വീട്ടില്‍ ഗോപാലകൃഷ്ണപിള്ള മകന്‍ ശ്രീജിത്ത് (33), പറന്തല്‍ കലതി വിളയില്‍ മനോജ് (33) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.30ന് കാറും ടോറസും കൂട്ടിയിടിച്ചാണ് അപകടം.
ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങി വരുമ്പോഴായിരുന്നു അപകടം. നെടുമ്പാശ്ശേരിയില്‍ നി ന്നും വന്ന കാര്‍ എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടി ക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
പൊലീസ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടോറസ് ലോറി സമീപത്തെ തോ ട്ടിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവ ര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമി ത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.











