കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ പേരില്‍ മോദിയെ പുകയ്ത്തുന്ന കുറിപ്പ് മലയാളത്തിലും ഇപ്പോള്‍ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്ക വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി
കൊച്ചി : സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രധാനമന്ത്രി മോദിയെ പുകയ്ത്തുന്ന കുറിപ്പ് പ്രരിപ്പിക്കുന്നത് വ്യാജനാണെന്ന് ഇടത് സഹയാത്രികന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍. കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ പേരില്‍ മോദിയെ പുകയ്ത്തുന്ന കുറിപ്പ് മലയാളത്തിലും ഇപ്പോള്‍ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ടെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്ക വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി.
മുന്‍ സിപിഎം എംപി എന്ന അടിക്കുറിപ്പുള്ളതുകൊണ്ട് അപരനല്ല വ്യാജനാണെന്ന് ഈ സൈബര്‍ ക്രിമിനല്‍ എന്നത് വ്യക്തമാണ്.കൊച്ചിയിലെ സൈബര്‍ പൊലീസിന് ഈ സൈബര്‍ ഷണ്ഡനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് വ്യക്തിപരമായി അപകീര്‍ത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ ഈ വ്യാജ പോസ്റ്റ് ഷെയര്‍ ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്ന് സുഹൃത്തുക്കളോടും അഭ്യുദയ കാംക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
തിരഞ്ഞെടുപ്പിലെന്നപോലെ സോഷ്യല്‍ മീഡിയയിലും എനിക്കൊരു അപരന്‍ പ്രത്യക്ഷപ്പെട്ടിരി ക്കുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന ഒരു കുറിപ്പ് കഴിഞ്ഞ വര്‍ഷം മലയാളത്തിലും ഇപ്പോള്‍ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ട്. മുന്‍ സിപിഎം എംപി എന്ന അടിക്കുറിപ്പുള്ളതുകൊണ്ട് അപരനല്ല വ്യാജനാണ് ഈ സൈബര്‍ ക്രിമിനല്‍ എന്നു വ്യക്തം.
കൊച്ചിയിലെ സൈബര്‍ പൊലീസിന് ഈ സൈബര്‍ ഷണ്ഡനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എനി ക്ക് വ്യക്തിപരമായി അപകീര്‍ത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ ഈ വ്യാജ പോസ്റ്റ് ഷെയ ര്‍ ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്ന് സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷി കളോടും അഭ്യര്‍ത്ഥിക്കുന്നു. വ്യാജനെ സ്വാഭാവികമായി മരിക്കാന്‍ വിടുക. ആരും എന്നെ ബിജെപി ആക്കേണ്ട. മോദിയെ സ്തുതിക്കണമെന്ന് തോന്നിയാല്‍ ഞാനത് സ്വന്തനിലക്കു ചെയ്തുകൊള്ളാം.