വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവു മായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. അനീതിക്കെതിരായ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു
ന്യൂഡല്‍ഹി: കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരായ ഐതിഹാസിക പോരാട്ടത്തില്‍ അണിചേര്‍ന്ന കര്‍ ഷകരെ അഭിനന്ദിച്ച് സിപിഎം. ഏകാധിപത്യം ഇവിടെ നടപ്പില്ല എന്ന പാഠം കര്‍ഷകര്‍ മോഡിയെ പഠിപ്പി ച്ചു. സമരത്തിനിടയില്‍ രക്തസാക്ഷികളായവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും സിപിഎം കുറി പ്പില്‍ പറഞ്ഞു.തോല്‍വി മുന്നില്‍ കണ്ടുള്ള തീരുമാനമാണിത്. കേന്ദ്രത്തിന്റേത് ലജ്ജാകരമായ പിന്മാറ്റ മാണ്. കര്‍ഷക രക്തസാക്ഷികളെ സ്മരിക്കുന്നതായും സിപിഎം അഭിപ്രായപ്പെട്ടു.മോദി സര്‍ക്കാരിന്റെ തരംതാണ കളികളാണ് പരാജയപ്പെട്ടത്. ഇത് സമരത്തിന് നേതൃത്വം കൊടുത്ത സംയുക്ത കിസാന്‍ മോ ര്‍ച്ചയുടെ വന്‍ വിജയമാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.
അനീതിക്കെതിരായ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു.രാജ്യത്തിന്റെ അന്നദാ താക്കളുടെ സത്യഗ്രഹസമരത്തിന് മുന്നില്‍ അഹങ്കാരത്തിന്റെ തല താഴ്ത്തിയെന്നും അദ്ദേഹം ട്വിറ്ററില്‍ കു റിച്ചു. വൈകി വന്ന വിവേകമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. ജനങ്ങളു ടെ സമരത്തിന് മുന്നില്‍ കേ ന്ദ്രം മുട്ടുമടക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ വിജയമാണിതെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.കര്‍ഷകസമരത്തിനിടെ 700 പേരാണ് മരിച്ചത്. ഇതിന് ഉത്തര വാദി കേന്ദ്രസര്‍ക്കാരാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.











