ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ട് മുമ്പായാണ് പട്നയില്‍ വിവിധയിടങ്ങളിലായി സ്ഫോടന പരമ്പര ഉണ്ടായത്. സ്ഫോട നത്തില്‍ ആദ്യം ഒരു മരണ മാണ് സ്ഥി രീകരിച്ചിരുന്നത്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആറു പേര്‍ മരി ക്കുകയായിരുന്നു.
ന്യൂഡല്‍ഹി:2013ല്‍ പട്നയില്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസില്‍ നാല് പ്രതി കള്‍ക്ക് വധശിക്ഷ. എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി യായിരിക്കെ ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം.
പട്നയില്‍ ഗാന്ധി മൈതാനത്താണ് നടന്ന സ്ഫോടനത്തിലും അതേത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കി ലും പെട്ട് ആറുപേര്‍ മരിച്ചിരുന്നു. റാലിക്ക് തൊട്ട് മുമ്പായാണ് പട്നയില്‍ വിവിധയിടങ്ങളിലായി സ്ഫോടന പരമ്പര ഉണ്ടായത്. സ്ഫോടനത്തില്‍ ആദ്യം ഒരു മരണമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആറു പേര്‍ മരിക്കുകയായിരുന്നു. മോദിയുടെ റാലി നടക്കുന്ന ഗാന്ധി മൈതാന ത്തിന് സമീപത്ത് അഞ്ച് സ്ഫോടനങ്ങളുണ്ടായത്. 50ലേറെ പേര്‍ക്ക് പരിക്കേറ്റി രുന്നു.
കേസില്‍ പത്തു പ്രതികളുണ്ടായിരുന്നു.രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും രണ്ടുപേര്‍ക്ക് പത്തു വര്‍ഷം തടവും ഒരാള്‍ക്ക് ഏഴുവര്‍ഷത്തെ ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാ ദിത്തം ഏറ്റെടുത്ത് ഒരു ഭീകര സംഘടനയും രംഗത്തുവന്നിരുന്നില്ല. എന്നാല്‍ ആക്രമണത്തിന് പിന്നി ല്‍ ഭീകര സംഘടനകള്‍ തന്നെ യാണ് എന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍.