മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍, ഇവര്‍ സഞ്ചരി ച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ വീണ്ടും അന്വേഷകസംഘം ചോദ്യം ചെയ്യും
കൊച്ചി: മോഡലുകള്‍ ഉള്‍പ്പെടെ മൂന്ന് മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍,ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ വീണ്ടും അന്വേഷക സംഘം ചോദ്യം ചെയ്യും. മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന സൈജുവിന്റെ മൊഴിയില്‍ പൊരുത്തക്കേ ടുകള്‍ ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
അമിത വേഗത്തില്‍ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്‍ വച്ച് മോഡലുകളുമായി സംസാരി ച്ചതിന് തെളിവുണ്ട്.മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് പറയാനാണ് കാറിനെ പിന്തുടര്‍ന്നതെന്നാണ് സൈ ജു നേരത്തേ പൊലീസിനോട് പറഞ്ഞത്.അപകടശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ടിനെ വിളിച്ചിരുന്നു.ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട ത്തിന് ഇടയാക്കിയതെന്നാണ് സൈജുവിന്റെ മൊഴി.
അതേസമയം മോഡലുകള്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജ ന്റെ കുടുംബം കൊച്ചി സിറ്റി പൊലീസിന് പരാതി നല്‍കി. ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതുവരെ അഞ്ജനയ്ക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നെന്ന് സഹോദരന്‍ അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.യാത്രാമധ്യേ കുണ്ടന്നൂര്‍ ജങ്ഷനില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. അവിടെ കാര്‍ നിര്‍ത്തി സംസാരിക്കുന്നത് ദൃശ്യ ങ്ങളിലുണ്ട്. ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തി ല്‍ ഓഡി കാര്‍ ഓടി ച്ച സൈജുവിന്റെയും ഹോട്ടല്‍ ഉടമ റോയിയുടെയും പങ്ക് അന്വേഷിക്കണമെന്നും അര്‍ജുന്‍ ആവശ്യ പ്പെട്ടു.