പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ മൂന്ന് മലയാളി വിദ്യാര്‍ഥികളും ഒരു തമിഴ് വിദ്യാര്‍ഥി യുമാണ് പിടിയിലായത് എന്നാണ് സൂചന. ടവര്‍ ലൊക്കേ ഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാ ണ് പ്രതികള്‍ പിടിയിലായത്
ബെംഗളൂരു: മൈസൂരു എംബിഎ വിദ്യാര്‍ഥിനി കുട്ടബലാത്സംഗത്തിനിരയായ കേസില്‍ നാലുര്‍ കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ടവര്‍ ലൊക്കേഷന്‍ കേ ന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.പെണ്‍കുട്ടി പഠിക്കുന്ന കോള ജിലെ മൂന്ന് മലയാളി വിദ്യാര്‍ഥികളും ഒരു തമിഴ് വിദ്യാര്‍ഥിയുമാണ് പിടിയിലായത് എന്നാണ് സൂച ന. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ സുഹൃത്തിനൊപ്പം സംസാ രിക്കു കയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തത്.സുഹൃത്തിനെ കല്ലു കൊണ്ട് തലയ്ക്കടിച്ച ശേഷം യുപി സ്വദേശിയായ 22കാരിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രുരമായി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗം ചെയ്ത് വീഡിയോയില്‍ പകര്‍ത്തി.
കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 30 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നാ ട്ടുകാരാണ് പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യസംശയം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവ ര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധന യാണ് പ്രതികളിലേക്കെത്തിയത്. പിറ്റേദിവസത്തെ പരീക്ഷ എഴുതാതെ രാത്രി തന്നെ നാല് വി ദ്യാര്‍ ത്ഥികള്‍ കോളജ് ഹോസ്റ്റലില്‍ നിന്ന് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. ആശുപത്രി യില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗ തിയുണ്ട്.