മലപ്പുറം വാണിയമ്പലം സ്വദേശികളായ അബ്ദുല്‍ നാസര്‍ (45), മകന്‍ നഹാസ് (15) എന്നിവര്‍ മരിച്ചു. മൈസൂര്‍ നഞ്ചന്‍കോടിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലുള്ള പൊസ ഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്
ബംഗളൂരു : മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. എട്ടംഗസംഘം സഞ്ച രിച്ച കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മലപ്പുറം വാണി യമ്പലം സ്വദേശികളായ അബ്ദുല്‍ നാസര്‍ (45), മകന്‍ നഹാസ് (15) എന്നിവര്‍ മരിച്ചു. മൈസൂര്‍ നഞ്ചന്‍കോടിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലു ള്ള പൊസഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ മൈസൂര്‍ നഞ്ച ന്‍കോടിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലുള്ള പൊസഹള്ളി ഗേറ്റിനു സമീപം ഡിവൈഡറില്‍ ഇടിച്ചു മറിയു കയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. അബ്ദുല്‍ നാസറി നെയും മകനെയും കൂടാതെ ഭാര്യയും രണ്ട് മക്കളും സഹോദരനും വാഹനത്തിലുണ്ടായിരുന്നു. അബ്ദു ല്‍ നാസറും മകനും അപകടസ്ഥലത്ത് മരിച്ചു. മറ്റുള്ളവരെ മൈസുരുവിലെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.
വെള്ളിയാഴ്ചയാണ് കുടുംബം മൈസൂരുവിലേക്ക് വിനോദയായാത്ര പോയത്. അവിടെ നിന്ന് മടങ്ങുന്ന തിനിടെയാണ് അപകടം. വാണിയമ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നഹാസ്.