ഐശ്വര്യത്തിന്റേയും, കാര്‍ഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓര്‍മകള്‍ പുതുക്കി മലയാ ളി കള്‍ ഇന്ന് കോവിഡ് കാലത്തെ രണ്ടാമത്തെ വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും, വിഷു സദ്യകളൊരുക്കിയും മലയാളികള്‍ വിഷു ആഘോഷത്തിന്റെ സന്തോഷത്തിലാണ്. കോവി ഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനവും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വിഷു ആഘോഷങ്ങളും ഈ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് മലയാളികള്‍ ആഘോഷി ക്കുന്നത്.
മേടമാസപ്പുലരിയില്‍ ഐശ്വര്യക്കാഴ്ചകളിലേക്കും പ്രതീക്ഷകളിലേക്കും കണ്‍തുറന്ന് മലയാളികള്‍ വിഷുവിനെ വരവേറ്റു. കോടിമുണ്ടും അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, പൂത്തുലഞ്ഞ കണിക്കൊന്നയും, പൊന്നും തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ പൊന്‍കണിയൊരുക്കി മലയാളികള്‍. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം. ഇത് സമ്പല്‍ സമൃദ്ധിയുടെ നല്ല നാളെകള്‍ക്കായുള്ള തുടക്കം.