11 അടി വീതിയും 5 അടി പൊക്കവുമുള്ള സിം ഹ ശില്പം സ്‌ക്രാപ്പ് ഇരുമ്പ്, അലൂമിനിയം എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചത്. സിംഹത്തിന്റെ ഒരു വശത്തു 8 ചക്രങ്ങള്‍, ഉള്ളിലെ മോട്ടോര്‍ കൊണ്ട് കറങ്ങുന്നത് സന്ദര്‍ശകരില്‍ വിസ്മയം തീര്‍ക്കുകയാണ്
കൊച്ചി: കൊച്ചി ലുലുമാളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുകമായി മേക്ക് ഇന്‍ ഇന്ത്യയുടെ ചലിക്കുന്ന സിംഹ ശില്പം. 11 അടി വീതിയും 5 അടി പൊക്കവുമുള്ള സിം ഹ ശില്പം സ്‌ക്രാപ്പ് ഇരുമ്പ്, അലൂമിനിയം എ ന്നിവ കൊണ്ടാണ് നിര്‍മ്മിച്ചത്. സിംഹത്തിന്റെ ഒരു വശത്തു 8 ചക്രങ്ങള്‍, ഉള്ളിലെ മോട്ടോര്‍ കൊണ്ട് കറ ങ്ങുന്നത് സന്ദര്‍ശകരില്‍ വിസ്മയം തീര്‍ക്കുകയാണ്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി സിം ഹ ശില്പം അനാവരണം ചെയ്തു.
മേക്ക് ഇന്‍ ഇന്ത്യ, ഭാരതത്തിന്റെ ഭാവിയിലേക്കുള്ള നിര്‍ണായക ചുവടു വെയ്പ്പാണെന്ന് ശില്‍പം അനാവ രണം ചെയ്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. മാളില്‍ എത്തി യ രണ്ട് കുഞ്ഞുങ്ങളെ രണ്ട് കൈയിലും എടുത്തു പോസ് ചെയ്ത്, ഇന്ത്യയുടെ ഭാവി ഇവരില്‍ ആണെന്ന് പറഞ്ഞു കൊണ്ടാണ് താരം ചടങ്ങിന്റെ സന്തോഷം പങ്കുവച്ചത്. ഏകദേശം 3 ലക്ഷം രൂപ ചിലവില്‍ ലുലു ഇവന്റസ് ടീമിലെ 5 തൊഴിലാളികള്‍ ഒ രാഴ്ച കൊണ്ടാണ് സിംഹ ശില്‍പം നിര്‍മ്മിച്ചെടുത്തത്.
ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലുമാള്‍ ഇന്ത്യ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, കൊമേര്‍ഷ്യല്‍ മാ നേജര്‍ സാദിഖ് ഖാസിം, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, കൊച്ചി ലുലു മാള്‍ ജനറല്‍ മാനേ ജര്‍ ഹരി സുഹാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.