മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ ആഗോള സമ്മേളനം
ദുബായ് : വിര്‍ച്വല്‍ ലോകത്തിന്റെ റിയല്‍ സമ്മളനത്തിന് ദുബായ് വേദിയാകും. മ്യൂസിയം ഓഫ് ദി ഫ്യൂചറിലും എമിറേറ്റ്‌സ് ടവേഴ്‌സിലുമായാണ് സമ്മേളനം നടക്കുന്നത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മൊഹമദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് മെറ്റാവേഴ്‌സ് ഉച്ചകോടിയുടെ വിവരം ട്വിറ്ററിലൂടെ അറിയച്ചത്.
ആഗോളതലത്തിലെ മുന്നൂറോളം വിദഗ്ദ്ധരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. വിവിധ രാജ്യങ്ങളിലെ നാല്‍പതോളം സ്ഥാപനങ്ങള്‍ സമ്മേളനത്തില്‍ പങ്കാളികളാകും.
മെറ്റാവേഴ്‌സ് പദ്ധതിയിലൂടെ നാല്‍പതിനായിരം വെര്‍ച്വല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ദുബായിയുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വിര്‍ച്വല്‍ ഉച്ചകോടിയും എത്തുന്നത്.
അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യരാശിക്ക് മികച്ച ഭാവി പ്രദാനം ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായിയെ രാജ്യാന്തര തലത്തില്‍ ഉയര്‍ത്താനുള്ള പദ്ധതികളും സമ്മേളനത്തില്‍ പ്രഖ്യാപിക്കും.












