കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി)യുടെ വർഷകാല സമ്മേളനം ആഗസ്റ്റ് 3 മുതൽ 8 വരെ കാക്കനാട്ടെ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓൺലൈനിലാണ് സമ്മേളനം ചേരുന്നത്.
3 മുതൽ ആരംഭിക്കുന്ന വാർഷിക ധ്യാനം നയിക്കുന്നത് ഷംഷാബാദ് രൂപതാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിലാണ്. ചർച്ചാസമ്മേളനത്തിൽ കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ, കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഡോ. മാർട്ടിൻ പാട്രിക്, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ വിഷയാവതരണം നടത്തും. 43 മെത്രാൻമാർ സമ്മേളനത്തിൽ സംബന്ധിക്കും. കെ.സി.ബി.സി സമ്മേളനം ആദ്യമായാണ് ഓൺലൈനിൽ സമ്മേളനം ചേരുന്നതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.











