തൃശൂര്‍ : മെട്രോമാന്‍ ഇ.ശ്രീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ബി.ജെ.പി. സംസ്ഥാന സമിതിയോഗത്തില്‍ തീരുമാനം. ശ്രീധരന്‍ നാളെ മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിനു കൈമാറി. പാലക്കാടിനൊപ്പം പൊന്നാനി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലും ഇ.ശ്രീധരന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഈ ല ക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയതെന്നും ഇ. ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊ ട്ടുമുന്‍പാണ് ബി.ജെ.പിയില്‍ ചേരുമെന്ന വിവരം ഇ.ശ്രീധരന്‍ അറിയിച്ചത്. കേരളത്തില്‍ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാര ത്തില്‍ വരണമെന്നും, മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.