രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമു ള്ള അസാധാരണ അധികാരം പ്രയോഗിച്ചുകൊണ്ടാണ്, ജസ്റ്റിസ് എല്‍ നാഗേശ്വറ റാവുവി ന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് ദശാബ്ദത്തിലേറെയായി ജ യിലില്‍ കഴിഞ്ഞ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളന് ഒടുവില്‍ മോചനം. ഭരണഘടനയുടെ അനുഛേദം 142 ഉപയോഗിച്ചാണ് സു പ്രീംകോടതി ഉത്തരവ്. പേരറിവാളന്റെയും അമ്മയുടെയും ഹര്‍ജികള്‍ പരി ഗണിച്ച ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവാണ് വിധി പ്രസ്താവിച്ചത്. എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
പേരറിവാളനെ മോചിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഇനിയും തടവില്‍ പാര്‍പ്പിക്കാനാവില്ലെന്ന കോടതി വ്യക്തമാക്കി. പേരറിവാള നെ മോചിപ്പിക്കാനുള്ള തമിഴ്നാട് മന്ത്രിസഭയുടെ തീരുമാനത്തിന് ഗവര്‍ണര്‍ എന്‍എന്‍ രവി അംഗീകാരം നല്‍കിയിരുന്നില്ല. മോചനത്തിന് അധികാരം രാ ഷ്ട്രപതിക്കു മാത്രമാണെന്നായിരുന്നു ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാരിന്റെ യും നിലപാട്.
മന്ത്രിസഭ എല്ലാ വശങ്ങളും പരിശോധിച്ചാണ് പേരറിവാളന്റെ മോചനത്തില്‍ തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് ഇക്കാര്യം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് കോടതി അ ഭിപ്രായപ്പെട്ടു. ശിക്ഷ ഇളവ് ആവശ്യപ്പെട്ട്, 47കാരനായ പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
1991 മെയ് 21നാണ്, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തമി ഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വച്ച് കൊല്ലപ്പെട്ടത്. ധനു എന്ന എല്‍ ടിടിഇ ചാവേര്‍ ബോംബ് പൊട്ടി ത്തെറിച്ചായിരുന്നു കൊലപാതകം. കേസില്‍ പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി എന്നിവര്‍ക്കു കോടതി വധശിക്ഷ വിധിച്ചു. 2014ല്‍ പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കു റയ്ക്കുകയായിരുന്നു.











