ന്യൂഡൽഹി : മൂന്നുദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി എസ്.മുരുഗനും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ രാത്രി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി . ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപതി മുർമു എന്നുവരുമായി കൂടിക്കാഴ്ച നടത്തും. ശ്രീലങ്കൻ വിദേശകാര്യമന്ത്രി, ധനകാര്യ സഹമന്ത്രി എന്നിവരും ദിസനായകെയെ അനുഗമിച്ചിട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്.
