മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനി ല്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെ ങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമ ന്ത്രി ജി ആര്‍ അനില്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടി ട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, റേഷന്‍കടകളിലൂടെ പലവ്യഞ്ജന സാധനങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശി ക്കുന്നതായും ഭക്ഷ്യമന്ത്രി പറഞ്ഞു. ഇതിനായി റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കും. ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മീഷന്‍ നിലവിലെ സാമ്പ ത്തിക സാഹചര്യത്തില്‍ നല്‍കാന്‍ കഴിയില്ല. അതൊരു സേവനമായി കാണമെന്നാണ് അഭ്യര്‍ഥിക്കാനു ള്ളതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുകൊണ്ടാണ് സംസ്ഥാനത്ത് അതിജീവനക്കിറ്റ് വിത രണം ചെയ്തത്. ആ അവസ്ഥ മാറിവരുന്ന സാഹചര്യത്തില്‍ സൗജന്യ കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ എം വിന്‍സെന്റ് അടി യന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 2019 ല്‍ തീരേണ്ട പദ്ധതി, കരാറുകാര്‍ പലകാരണങ്ങള്‍ പറഞ്ഞ് വലിച്ചിഴയ്ക്കുകയാണ്. സര്‍ക്കാര്‍ ക്രി യാത്മക ഇടപെടല്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.