മൂന്നാറില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്‌കുളിലെ അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരി ച്ചാണ് അന്വേഷണം
ഇടുക്കി: മൂന്നാറില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്‌കുളിലെ അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീ.ഡയറക്ടര്‍ ഓഫ് പബ്‌ളിക് ഇന്‍സ്‌പെക്ടര്‍ സി.എ.സന്തോഷിന്റെ നേതൃത്വത്തി ലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. മൂന്നാര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂ ളുകളി ലാണ് എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പ് നടന്നത്.
മൂന്നാര്‍ എ.ഇ.ഒ, ബി.ആര്‍.സി ഉദ്യോഗസ്ഥര്‍, പരീക്ഷ തട്ടിപ്പു നടന്ന സ്‌ക്കൂളുകളിലെ അധ്യാപകര്‍ എന്നിവ രില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. പരീ ക്ഷ നടന്ന തോട്ടം മേഖലയിലെ സ്‌കൂളുക ളില്‍ വച്ചു തന്നെ ഉത്തരകടലാസില്‍ ക്രമക്കേട് നടന്നുവെന്ന് സംഘം കണ്ടെത്തിയതായാണ് സൂചന. അ ന്വേഷണ റിപ്പോര്‍ട്ട് നാ ലു ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുമെന്ന് അന്വേഷണ സംഘത്തലവന്‍ സി.എ. സന്തോഷ് പറഞ്ഞു.











