മൂന്നാം തരംഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് രാജ്യത്ത് കോവിഡ് രോഗിക ളുടെ എണ്ണം ഉയരുന്നത്. ഇന്നലെ 44,643 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരി ച്ചത്. 24 മണിക്കൂ റിനിടെ 464 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാ ലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും 40,000 ത്തിലധികം കോവിഡ് രോഗികള്‍. മൂന്നാം തരംഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് രാജ്യത്ത് കോവിഡ് രോഗിക ളുടെ എണ്ണം ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,18,56,757 ആയി ഉയര്‍ന്നു. 4,14,159 പേരാണ് ചികി ത്സയില്‍ കഴിയുന്നത്. പ്രതിദിന പോസി റ്റിവിറ്റി നിരക്ക് ഇപ്പോള്‍ 2.72 ശതമാനമാണ്. കഴിഞ്ഞ 11 ദിവ സം മുതല്‍ ഇത് മൂന്ന് ശതമാനത്തില്‍ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 464 മരണങ്ങളും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറിനിടെ 41,096 പേര്‍ രോഗമുക്തരായി. നിലവില്‍ 4,14,159 പേരാ ണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയില്‍ ഉള്ളത്. രാജ്യത്ത് ഇതുവ രെ 3,10,15,844 പേരാണ് കോറോണ മുക്തരായത്.
കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് 47,65,33,650 പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സി ല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍ 16,40,287 ടെസ്റ്റുകളാണ് കഴി ഞ്ഞ ദിവസം നടത്തിയത്. അതേസമയം കഴിഞ്ഞ ദിവസം 57,97,808 വാക്സിന്‍ ഡോസുകള്‍ നല്‍ കി. ഈ വര്‍ഷം ആദ്യം ആരംഭിച്ച രാജ്യവ്യാപകമായ വാക്സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ആകെ 49,53,27,595 ഡോസുകളാണ് നല്‍കിയതെ ന്നും കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു.










