വൈഗയുടെ മരത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വൈഗയുടെ പിതാവുമായ സനു മോഹന്‍ മൂകാംബികയിലെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മംഗളൂരു: കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച പതിമൂന്നുകാരി വൈഗയുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ വഴിത്തിരിവ്. മകളുടെ മരത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വൈഗയുടെ പിതാവുമായ സനു മോഹന്‍ മൂകാംബികയിലെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജില്‍ താമസിച്ചിരുന്ന സനു മോഹന്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്നും ഇറങ്ങിയോടി.
ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി. കര്‍ണാടക പൊലീസിനെയാണ് ജീവനക്കാര്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഇവിടെ താമസിച്ചത് സനുമോഹനാണെന്ന് സ്ഥിരീകരിച്ചത്.
ഇതേതുടര്‍ന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം മൂകാംബികയില്‍ വ്യാപക പരിശോധന നടത്തുന്നുണ്ട്.