ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംയത്തുല്‍ ഉലമ സുപ്രീം കോടതിയി ല്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് അനിവാര്യമാണെന്ന് സമസ്ത ഹര്‍ ജിയില്‍ പറയുന്നു. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു സംഘടന വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ന്യൂഡല്‍ഹി : ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംയത്തുല്‍ ഉലമ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് അനിവാര്യമാണെന്ന് സമസ്ത ഹര്‍ജിയില്‍ പറയുന്നു. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു സംഘടന വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാ ണ്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് സമസ്ത ഹര്‍ജിയില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ തലമുടി യും കഴുത്തും മറയ്ക്കുക എന്നത് ഇസ്‌ലാം മതവിശ്വാസമാണ്. ഹിജാബ് എന്ന വാക്ക് ഖുറാനില്‍ ഉപയോഗി ച്ചിട്ടില്ല എന്നത് കൊണ്ട് ശിരോവസ്ത്രത്തെ വിലക്കാന്‍ കഴിയില്ല. യൂണിഫോമിനൊപ്പം അതെ നിറത്തിലു ള്ള ശിരോവസ്ത്രം ധരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്.
ഹിജാബ് നിരോധനം ബഹുസ്വരതയ്ക്ക് നേരെയുള്ള കടന്നുകയറ്റമെന്നും നാസി ആശയമെന്നും സമസ്ത ഹര്‍ജിയില്‍ പറയുന്നു. മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തലമുടിയും കഴുത്തും ശിരോവസ്ത്രമുപ യോഗിച്ച് മറയ്ക്കണമെന്ന് ഖുറാന്‍ നിഷ്‌കര്‍ഷിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
‘ഹിജാബ് അനുപേക്ഷണീയമായ മതാചാരം’ : സമസ്ത
ഭരണഘടനയുടെ 25-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്ന മതാചാരം പാലിക്കുന്നതിന് പൗരന് നല്‍കു ന്ന അനുമതി നിഷേധിക്കുന്നതാണ് കര്‍ണാടക ഹൈക്കോടതി ഉത്ത രവെന്ന് ഹര്‍ജിയില്‍ പറയു ന്നു. ഹിജാബ് അനുപേക്ഷണീയമായ മതാചാരമാണ്. ഖുറാനിലെ രണ്ട് വചനങ്ങളെ തന്നെ ആധാര മാക്കിയാണ് ഹൈക്കോടതി നിരോധനം ശരിവച്ചിരിക്കുന്നത്. എന്നാല്‍ ഈ വചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് ഉത്തരവ് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രത്തിനേര്‍പ്പെടുത്തിയ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ് ലാമി ക വിശ്വാസ പ്രകാരം നി ര്‍ബന്ധമല്ലെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ദേശീയ തലത്തില്‍ വിവാദമായ വിഷയത്തില്‍ വിധി പുറപ്പെടുവിച്ചിരുന്നത്.
വിധിക്കെതിരേ വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴി ഞ്ഞ മാസം അഞ്ചിനാണ് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാ സ സ്ഥാപനങ്ങളില്‍ ശി രോവസ്ത്രം ധരിക്കുന്നത് വിലക്കിയത്.സ്‌കൂള്‍ യൂനിഫോം തീരുമാനിക്കുന്നത് ഭരണഘടനാപരമായി അനുവാദമുള്ള കാര്യമാണെന്നും വിദ്യാര്‍ത്ഥി കള്‍ക്ക് അത് എതിര്‍ക്കാനാവില്ലെന്നും കോടതി വ്യക്ത മാക്കുകയായിരുന്നു. ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ച ശിരോവസ്ത്ര വിലക്ക് കര്‍ണാടകയില്‍ വിദ്യാഭ്യാസ മേഖലയെ സംഘര്‍ഷഭരിതമാക്കിയിരുന്നു.