മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ തുറന്നുവിടുന്ന വെ ള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി. രാത്രി പത്തുമണി മുതല്‍ സെക്കന്‍ഡില്‍ 5612 ഘന യടി വെള്ളം തുറന്നുവിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു
കുമളി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ തുറന്നുവിടുന്ന വെള്ള ത്തിന്റെ അളവ് വീണ്ടും കൂട്ടി. രാത്രി പത്തുമണി മുതല്‍ സെക്കന്‍ഡില്‍ 5612 ഘനയടി വെള്ളം തുറന്നു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവില്‍ അഞ്ചു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതിന് പുറമേ രണ്ട് ഷട്ടറുകള്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. ഏഴരമണി മുതല്‍ സെക്കന്റില്‍ 3246 ഘനയടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇ ത് പിന്നീട് 4000 ഘനയടിയായി ഉയര്‍ത്തി. ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ സെക്കന്‍ഡില്‍ 5612 ഘനയ ടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
142 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ പാത്രിരാത്രി യില്‍ വന്‍തോതില്‍ വെള്ളം തുറന്നു വിട്ടത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.