മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി.ഇതോടെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തും.നിലവില്‍ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി.ഇതോടെ ഡാമിന്റെ രണ്ട് ഷട്ട റു കള്‍ കൂടി ഉയര്‍ത്തും.നിലവില്‍ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ ദേശം പുറപ്പെടുവിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മീഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്നാടിനെ അറിയിക്കുമെന്ന് ജലവിഭവ മ ന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ വെള്ളം തുറന്നുവിടുന്നത് അവസാനിപ്പിക്കണമെ ന്നാണ് കേരളത്തിന്റെ ആവ ശ്യം.ജലനിരപ്പ് 142 അടിയായാല്‍ പകല്‍ തന്നെ കൂടുതല്‍ വെള്ളം തുറന്നു വിടണമെന്നും മന്ത്രി പറഞ്ഞു.രാത്രി വെള്ളം തുറന്നുവിട്ടാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ബുദ്ധി മുട്ടുണ്ടെന്നും വെള്ളം കയറിയ ശേഷം മാത്രമാണ് ജനങ്ങള്‍ ഡാം തുറന്ന വിവരം അറിയുന്നതെന്നും മ ന്ത്രി പറഞ്ഞു.
ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്തു പുതിയ അണക്കെട്ട് നിര്‍മിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്നാടുമായി തര്‍ക്കമില്ല. തമിഴ്നാടിനു വെ ള്ളവും കേരളത്തിനു സുരക്ഷയുമാണ് ഉറ പ്പാ ക്കേണ്ടത്.സമുദ്രനിരപ്പില്‍നിന്ന് 792.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.ഇന്നലെ വാണിങ് ലെവല്‍ 794.2 അടി ആയി രുന്നു. അത് 794.05 വരെയെത്തി.795 അടിയാണ് അപകട ലെവല്‍.2018ല്‍ 797 ആയിരു ന്നു ലെവല്‍.അത്ര പ്രശ്നമുണ്ടായില്ലെങ്കിലും ഇന്നലെ മുന്നറിയിപ്പില്ലാതെ വെള്ളം തുറ ന്നുവിട്ടത് രക്ഷാ പ്ര വര്‍ ത്തനം കാര്യക്ഷമമാക്കുന്നതിനെ ബാധിച്ചു-മന്ത്രി പറഞ്ഞു.