ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീത മാണ് തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടര്‍ തുറന്നത്. 534 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുകുക
ഇടുക്കി :ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു.3,4 ഷട്ടറുകള്‍ 35 സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടര്‍ തുറ ന്നത്. 534 ഘനയടി വെള്ളമാണ് സെ ക്കന്‍ ഡില്‍ പുറത്തേക്കൊഴുകുക. മൂന്നു വര്‍ഷത്തിന് ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടര്‍ തമിഴ്‌നാട് തു റക്കുന്നത്.അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് 138 അടിയായി നിജപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ഇടുക്കി ഡാമില്‍ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്.
അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി മന്ത്രി മാരായ റോഷി അഗസ്റ്റിനും കെ രാജനും രാവിലെ തന്നെ മുല്ലപ്പെ രിയാര്‍ അണക്കെട്ടിലെത്തി. ഡാം തുറ ക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും, എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി മന്ത്രിമാര്‍ പറഞ്ഞു. കേരളം സുസജ്ജ മാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
കേരളം സുസജ്ജമാണെന്നും എല്ലാ തയ്യാറെടുപ്പും എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട് സാഹചര്യമി ല്ലെന്നും റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇന്നത്തെ മഴ മുന്നറിയിപ്പിനെയും ഗൗരവമായി കാണുമെ ന്നും ഓറഞ്ച് അലര്‍ട്ടാണെങ്കിലും റെഡ് അലര്‍ട്ടിന്റെ തയ്യാറെടുപ്പുകള്‍ എടുത്തിട്ടു ണ്ടെന്നും അദ്ദേഹം അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നു വിടുന്ന ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ ഏഴുമണിക്ക് ഷട്ടര്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരുന്നത്. എന്നാല്‍ തമിഴ്‌നാട് ഉദ്യോഗ സ്ഥര്‍ വൈകിയതിനെ തുടര്‍ന്ന് ഏഴരയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. വള്ളക്കടവില്‍ 20 മിനുട്ടിനകവും രണ്ടു മണിക്കൂറിനകം ഇടുക്കി ഡാമിലും വെള്ളമെത്തും. ജലനിരപ്പ് 0.25 അടി ഉയരും. അണക്കെട്ട് തുറക്കുന്നത് പരി ഗണിച്ച് പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധി കൃതര്‍ നിര്‍ദേശിച്ചു.