മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് പൊലീസ് അസ്ഥാനത്ത് ഭീഷണി സന്ദേശമെത്തി. ഇതിനായി ബോംബ് സ്ഥാപിച്ചതായും പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോ ള്‍ റൂമില്‍ ലഭിച്ച സന്ദേശത്തില്‍ പറയുന്നു
തിരുവനന്തപുരം: ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് പൊലീസ് അസ്ഥാനത്ത് ഭീഷണി സന്ദേശം. കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി സന്ദേശം എത്തിയത്. മുല്ലപ്പെ രിയാര്‍ അണക്കെട്ടില്‍ ബോംബ് സ്ഥാപിച്ചെന്നാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശത്തില്‍ പറയുന്നു.ഭീഷണി സന്ദേശം എത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ പരിശോധന ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കണ്‍ട്രോള്‍ റൂമില്‍ ഫോണില്‍ ഭീഷണി സന്ദേശം എത്തി യത്. ഭീഷണിയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേ ശം നല്‍കി. പൊലീസ് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തുകയാണ്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. ഫോ ണ്‍കോള്‍ സംബന്ധിച്ച വിവര ങ്ങള്‍ പൊലീസ് ശേഖരിച്ചു വരുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ പറ ഞ്ഞു.












