അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കേണ്ടതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീര ത്ത് താമസിക്കുന്നവരെ പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദേശമുണ്ട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ഷട്ടറുകള്‍ തുറക്കും.
അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കേണ്ടതിനാല്‍ ആവശ്യമായ മുന്‍കരു തലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നി ര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് താമ സിക്കുന്നവരെ പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നിര്‍ദേശമുണ്ട്.
ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം തുറക്ക ണം. വൈഗ അണക്കെട്ടില്‍ പരമാവധി വെള്ളം ഉള്ളതിനാല്‍ തമിഴ്‌നാട് നിലവില്‍ വെള്ളം കൊണ്ടു പോകുന്നില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ ജലവിഭവ വകുപ്പ് മന്ത്രി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.