ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അന്ത്യമെന്ന് മകള്‍ സുഭാഷിണി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. വാര്‍ധക്യസഹജമായ അസുഖ ങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച പകലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അന്ത്യമെന്ന് മകള്‍ സുഭാഷിണി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച പകലാണ് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചത്.
മുതിര്‍ന്ന ആര്‍.ജെ. ഡി നേതാവും എല്‍.ജെ.ഡി മുന്‍ ദേശീയ അധ്യക്ഷനുമായ ശരദ് യാദവ് ഏഴു തവണ ലോകഭയിലും നാലു തവണ രാജ്യസഭയിലും അംഗമായിരുന്നു. 1999-2004-ലെ വാജ്‌പേയി മന്ത്രിസഭയി ലായിരുന്നു മന്ത്രിയായിരുന്നത്. 2011-ല്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നതിനെ തുടര്‍ ന്ന് അദ്ദേഹം പാര്‍ട്ടിവിട്ടു. 2018ല്‍ ലോക താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു. 2002ല്‍ ഈ പാര്‍ ട്ടി ആര്‍.ജെ.ഡിയില്‍ ലയിച്ചു. 1974-ല്‍ ജബല്‍പുരില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി ലോക്സഭയില്‍ അംഗമായത്. 2019ല്‍ മധേപുരയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മധ്യപ്രദേശിലെ കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. ഭാര്യ: രേഖ യാദവ്.











