സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അസം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രഞ്ജന്‍ ഗൊഗോയിയെ പരിഗണിക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞു.

Also read:  ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം : പത്ത്‌ മേഖലകളിൽ ലോക്ക്ഡൌൺ

എല്ലാം രാഷ്ട്രീയമാണ്. ഗൊഗോയിയുടെ കാര്യത്തില്‍ അയോധ്യാവിധിയില്‍ ബിജെപി സന്തോഷത്തിലാണ്. അതുകൊണ്ടുതന്നെ ഘട്ടംഘട്ടമായി രഞ്ജന്‍ ഗൊഗോയ് രാഷ്ട്രീയത്തിലേക്കിറങ്ങും. ആദ്യ പടിയാണ് രാജ്യസഭാംഗത്വമെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.

രഞ്ജന്‍ ഗൊഗോയ് എന്തുകൊണ്ടാണ് എംപി സ്ഥാനം നിരസിക്കാതിരുന്നത്? അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനോ മറ്റോ ആവാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ പ്രവേശനത്തിന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് രാജ്യസഭാംഗത്വം സ്വീകരിച്ചതെന്നും തരുണ്‍ ഗൊഗോയ് ആരോപിച്ചു.

Also read:  ബലാത്സംഗക്കേസില്‍ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജേഷ് അറസ്റ്റില്‍

അസമില്‍ ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കുമെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. എഐയുഡിഎഫ്, എജിഎം, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കും. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 126 അംഗ സഭയില്‍ ഒരു പാര്‍ട്ടിക്കും തനിച്ച്‌ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല.

Also read:  ഒമാനിലെ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു