നേമം മുന്‍ എംഎല്‍എയും സിപിഎം തിരുവനന്തപുരം മുന്‍ ജില്ലാ കമ്മിറ്റി അംഗവു മായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍(80) അന്തരിച്ചു. സംസ്‌കാരം ഇന്നു മുന്നിന് വെങ്ങാ നൂരിലെ വീട്ടുവളപ്പില്‍
തിരുവനന്തപുരം : നേമം മുന്‍ എംഎല്‍എയും സിപിഎം തിരുവനന്തപുരം മുന്‍ ജില്ലാ കമ്മിറ്റി അം ഗവുമായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍(80) അന്തരിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, സിപിഎം നേമം ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജില്ലാ കൗണ്‍സില്‍ അം ഗ മായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994ല്‍ നേമം മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കേ് വിജ യിച്ചു. തുടര്‍ന്ന് രണ്ട് തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് സിപിഎം നേമം ഏരിയാ കമ്മറ്റി ഓസീസായ അവണാകുഴി സദാശിവന്‍ സ്മാരകമന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. സംസ്‌കാരം ഇന്നു മുന്നിന് വെങ്ങാനൂരിലെ വീട്ടു വളപ്പില്‍.