രണ്ടുവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന പൊലീസ് പറഞ്ഞു. കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കി
മൂന്നാര്‍ : പതിനാലുകാരിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. രണ്ടു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന പൊലീസ് പറഞ്ഞു. കുട്ടി ചൈല്‍ ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കി.
ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാവ് നേരത്തേ മരിച്ചതാണ്. പിതാവിന്റെ സംരക്ഷണയില്‍ കഴി ഞ്ഞുവരികയായിരുന്നു. ഇക്കാലയളവിലാണ് പിതാ വ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഒടുവില്‍, ശിശുക്ഷേമ സമിതിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ച കുട്ടി ഇതില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
സിഡബ്ല്യുസി നിര്‍ദേശ പ്രകാരം കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാ ണ് കുട്ടിയുടെ അമ്മ മരിച്ചത്.