മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസ്സായിരു ന്നു. തിരുവനന്ത പുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20 നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്രമത്തിലായിരുന്നു.
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസ്സായിരു ന്നു. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20 നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്രമത്തിലായിരുന്നു. മുന്‍ എംപിയും മുന്‍ എംഎല്‍എയുമാ ണ്.
രാജ്യസഭാ അംഗമായും എംഎല്‍എയായും തലേക്കുന്നില്‍ ബഷീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ ചിറയിന്‍ കീഴില്‍ നിന്ന് എംഎല്‍എയായി. എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടുണ്ട്. ചിറയിന്‍കീഴ് നിന്ന് 1984 ലും 89 ലും ലോക്സഭ അംഗമായി. 1972 മുതല്‍ 2015 വരെ കെപി സിസി നിര്‍വാഹക സമിതി അംഗമായിരുന്നു. പ്രശസ്ത നടന്‍ പ്രേനസീറിന്റെ സഹോദരി സുഹ്റയാണ് ഭാ ര്യ.