ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കരുതെന്ന നിയമം മറികടക്കാന്‍ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചിരുന്നു. 2017 ലെ ഭേദഗതി പ്രകാരം അനുമതിയില്ലാതെ മരങ്ങള്‍ മുറിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചുവെന്നത് ഉത്തരവ് വ്യക്തമാക്കുന്നു
തിരുവനന്തപുരം: മുട്ടില്‍ വനംകൊള്ളയില്‍ വിവാദ ഉത്തരവിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെന്ന് രേഖകള്‍. ച ന്ദ്രശേഖരന്റെ ഇടപെടല്‍ തെളിയിക്കുന്ന ഉത്തരവ് പുറത്ത്. ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കരുതെന്ന നിയമം മറികടക്കാന്‍ ചന്ദ്രശേഖരന്‍ നിര്‍ ദേശിച്ചിരുന്നു. 2017 ലെ ഭേദഗതി പ്രകാരം അനുമതിയില്ലാതെ മരങ്ങള്‍ മുറിക്കാന്‍ മന്ത്രി നിര്‍ദ്ദേശി ച്ചുവെന്നത് ഉത്തരവ് വ്യക്തമാക്കുന്നു.
വിഷയത്തില്‍ നിയമ വകുപ്പിന്റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും രേഖക ള്‍ ചൂണ്ടിക്കാട്ടുന്നു. മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്ഥരായി രുന്നു എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം. എന്നാല്‍ വിവരാവകാശ പ്രകാരം പുറ ത്ത് വന്ന രേഖയില്‍ മന്ത്രിയുടെ നിര്‍ദേശം ഉള്‍പ്പെടുത്തിയ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ തെന്ന് വ്യക്തമാകുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെ ടുക്കു ന്നതിന് വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്നി രുന്നു. ഈ യോഗങ്ങളിലെല്ലാം ഈട്ടി, തേക്ക്, കരി മരം എന്നിവ മുറിക്കാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ചന്ദനമൊ ഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്ന നിലപാടെടുത്തത് ഇ.ചന്ദ്രശേഖരനാണ്.
ഉദ്യോഗസ്ഥരുടയും നിയമ വകുപ്പിന്റെയും ഉത്തരവ് അവഗണിച്ചുള്ളതാണ് ചന്ദ്രശേഖരന്റെ ഇട പെടലെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി നേരിട്ട് നിര്‍ദ്ദേശിച്ച് ഒപ്പിട്ട ഉത്തരവാണിത്. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചതും മന്ത്രിയാണെന്നും ഉത്തരവിലൂടെ വ്യക്തമാകുന്നു.












