ഗൗരവമായി നടപടി വേണമെന്ന ശുപാര്‍ശ ഉണ്ടായിട്ടും സാജനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്
തിരുവനന്തപുരം: വിവാദ മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടു ന്ന വനം കണ്‍സര്‍വേറ്റര്‍ എന്‍ടി സാജനെതിരെ കണ്ടെത്തിയതു ഗുരുതര ക്രമക്കേടുകള്‍. വനം വ കുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തലുകള്‍. കേസ് അട്ടിമറിക്കാന്‍ ആസൂത്രി ത ശ്രമം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൗരവമായി നടപടി വേണമെന്ന ശുപാര്‍ശ ഉണ്ടായിട്ടും സാജനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ തിരെ സാജനും പ്രതികളും ഒരു മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന് കള്ളക്കേസുണ്ടാക്കാന്‍ ശ്രമിച്ചെ ന്നും റിപ്പോര്‍ട്ടിലുണ്ട്.
കേസിലെ പ്രധാന പ്രതികള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാജന്‍ നടപ ടി സ്വീകരിച്ചതെന്നും പ്രതികളും ഒരു മാധ്യമ പ്രവര്‍ത്തകനും ചേര്‍ന്ന് ഒരുക്കിയ നാടകത്തിന്റെ ഫല മാണ് മണിക്കുന്നുമല മരം മുറി സംബന്ധിച്ച വ്യാജ റിപ്പോര്‍ട്ടെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീ ഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ ക്കാര്‍ ഉദ്യോഗസ്ഥനു ചേരാത്ത പ്രവൃത്തികളാണ് സാജന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മേപ്പാടി മരം മുറി അന്വേഷിക്കാന്‍ എത്തിയ സാജന്‍ രഹസ്യ വിവരം ലഭിച്ചെന്ന പേരില്‍ മണിക്കു ന്നുമലയിലെ സ്വകാര്യ ഭൂമിയില്‍ നിന്നു മരം മുറിച്ചതിനെ കുറിച്ചാണ് അന്വേഷിച്ചത്. ഈ രഹസ്യ വിവരം നല്‍കിയത് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരായിരുന്നു എ ന്നു ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നു വ്യക്തമായിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടു ക്കാന്‍ വേണ്ടിയാണ് സാജന്‍ ശ്രമിച്ചതെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.